അടുപ്പിലെ തീ അണയില്ല; എല്‍പിജി ലഭ്യത കുറയില്ലെന്ന് ഐഒസി
കൊച്ചി: കോവിഡ്-19ന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളും ലോക്ക്ഡൗണും തുടരുമ്ബോഴും പാചക വാതക ലഭ്യതയുടെ കാര്യത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐഒസി) അറിയിച്ചു. എല്‍പിജി യഥാസമയം ലഭിക്കാനുള്ള സംവിധാനവും സുസജ്ജമാണ്. അടിയന്തര സഹായം ആവശ്യ മുള്ളവര്‍ക്ക് 1906 എന്ന എമര്‍ജന്‍സി സര്‍വീസ് സെല്‍ നമ്ബറില്‍ വിളിക്കാം.
പെട്രോള്‍ ഉത്പന്നങ്ങളുടെ ആവശ്യകതയില്‍ കുറവുണ്ടായെങ്കിലും പാചകവാതകത്തിന്റെ ആവശ്യകത ക്രമാനുഗതമായി വര്‍ധിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഓയിലിന്റെ റിഫൈനറികളിലെല്ലാം എല്‍പിജി ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ചു എല്‍പിജി റീഫില്‍ വിതരണവും ക്രമീകരിച്ചിട്ടുണ്ട്. പാച കവാതക സിലിണ്ടറുകള്‍ സുലഭമായതിനാല്‍ എല്‍പിജി ഉപഭോക്താക്കള്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ല. ഏത് അടിയന്തര സാഹ ചര്യത്തിലും ഇന്ധന ലഭ്യത ഉറപ്പാക്കാന്‍ ഐഒസി പ്രതിജ്ഞാബദ്ധമാണെന്നും കോര്പറേഷന് അറിയിച്ചു.