കാരുണ്യയാത്രയുമായി നിരത്തുകളിൽ ഇന്ന് അഞ്ച് ബസ്സുകൾ

0 318

കാരുണ്യയാത്രയുമായി നിരത്തുകളിൽ ഇന്ന് അഞ്ച് ബസ്സുകൾ

മയ്യിൽ:കൊളച്ചേരി ഊട്ടുപുറത്തെ വി.വി.ഷിനോജിന്റെ ചികിത്സയ്ക്കായി ഇന്ന് നിരത്തുകളിലോടുന്നത് അഞ്ച് ബസ്സുകൾ. വി.വി.ഷിനോജിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാണ് സ്വകാര്യബസ്സുകൾ കാരുണ്യയാത്രയ്ക്ക് തയ്യാറായത്. കണ്ണൂർ-മയ്യിൽ-ചാലോട് റൂട്ടിലോടുന്ന ടീസീ, കണ്ണൂർ-എരിഞ്ഞിക്കടവ് റൂട്ടിലെ വിന്നർ, കണ്ണൂർ-കണ്ടക്കൈ റൂട്ടിലെ സിത്താര, കണ്ണൂർ-കമ്പിൽ-പറശ്ശിനി-തളിപ്പറമ്പ് റൂട്ടിലെ അനഘ, കണ്ണൂർ-മയ്യിൽ ചാലോട് റൂട്ടിലെ ഐശ്വര്യ എന്നീ ബസ്സുടമകളാണ് സാന്ത്വനയാത്രയ്ക്കായി ഓടാൻ ബസ്സുകൾ വിട്ടുനൽകിയത്. മയ്യിൽ വാട്‌സാപ്പ് കൂട്ടായ്മയും കരിങ്കൽക്കുഴി ഭാവന ആർട്‌സ് ക്ലബ്ബും ചേർന്നാണ് സാന്ത്വനയാത്ര സംഘടിപ്പിക്കുന്നത്.

Get real time updates directly on you device, subscribe now.