തെളിവെടുപ്പിനിടെ ശരണ്യക്ക് നേരെ പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും തെളിവെടുപ്പിനിടെ ശരണ്യക്ക് നേരെ പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ മാതാവിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം. വീട്ടിലും കടല്ക്കരയിലും തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് കുട്ടിയുടെ മാതാവ് തയ്യിലിലെ കൊടുവള്ളി വീട്ടില്‍ ശരണ്യക്ക് നേരെ രൂക്ഷപ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും തടിച്ചു കൂടിയത്. ആദ്യം വീട്ടിലെത്തിച്ചപ്പോള്‍ അച്ചനും അമ്മയും അടക്കമുള്ളവര്‍ ശകാരവാക്കുകളുമായി ശരണ്യക്ക് നേരെ പാഞ്ഞടുത്തു. ഇന്ന് ഉച്ചക്ക് ശേഷം തെളിവെടുപ്പ് നടത്താനായിരുന്നു പൊലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ജനങ്ങള്‍ തടിച്ചുകൂടുമെന്നും അക്രമാസക്തമാകുമെന്നും സൂചന ലഭിച്ചതോടെ രാവിലത്തേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് കാണാതായ ശരണ്യ-പ്രണവ് ദമ്ബതിമാരുടെ മകന് വിയാനെ രാവിലെയാണ് തയ്യില്‍ കടപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കരിങ്കല്ഭിത്തിക്കിടയില് തലകുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ മാതാവ് ശരണ്യ കുറ്റം സമ്മതിച്ചത്. കാമുകനൊപ്പം കഴിയാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് നല്കിയ മൊഴി. ശരണ്യയുടെയും കാമുകെന്റയും വാട്സാപ്പ് സന്ദേശങ്ങള്‍ പൊലീസ് പരിശോധിച്ചു. കുഞ്ഞിനെ ഒഴിവാക്കിയാല്‍ സ്വീകരിക്കാെമന്നായിരുന്നു കാമുകെന്റ സന്ദേശം. ശാസ്ത്രീയ അന്വേഷണവും കേസില്‍ വഴിത്തിരിവായി. ശരണ്യയുടെ വസ്ത്രത്തിലും കിടന്ന ബെഡ്ഷീറ്റിലും കടല്വെള്ളത്തിെന്റ അംശം കണ്ടെത്തി. രണ്ടുതവണ പാറക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞതായാണ് പൊലീസിന് നല്കിയ മൊഴി. LOCAL NEWS By byline news Last updated Feb 19, 2020 0 337 Share 0 337 Share FacebookTwitterGoogle+ReddItWhatsAppPinterestEmail