യു.​എ.​ഇ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ രാ​ജ്യാ​ന്ത​ര സ​ർ​വി​സു​ക​ൾ

0 504

യു.​എ.​ഇ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ രാ​ജ്യാ​ന്ത​ര സ​ർ​വി​സു​ക​ൾ വി​ല​ക്കി​യെ​ങ്കി​ലും വി​ദേ​ശി​ക​ളെ അ​വ​രു​ടെ മ​ണ്ണി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​ന്നു. ​​​പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന മു​റ​വി​ളി​യോ​ട്​ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ മു​ഖം​തി​രി​ച്ചു​നി​ൽ​ക്കു​േ​മ്പാ​ൾ യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഇ​ത്തി​ഹാ​ദും എ​മി​റേ​റ്റ്​​സും ​ൈഫ്ല ​ദു​ബൈ​യു​മാ​ണ്​ മ​റ്റു​ രാ​ജ്യ​ക്കാ​രു​മാ​യി പ​റ​ക്കു​ന്ന​ത്. ഒ​രാ​ഴ്​​ച​ക്കി​ടെ ഇ​രു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രെ​യാ​ണ്​ അ​വ​ര​ു​ടെ നാ​ടു​ക​ളി​ൽ എ​ത്തി​ച്ച​ത്.

ഇ​ന്ത്യ​യി​ലേ​ക്കും സ​ർ​വി​സ്​ ന​ട​ത്താ​ൻ ഒ​രു​ക്ക​മാ​ണെ​ന്ന്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ അ​റി​യി​ച്ചി​രു​ന്നു. തീ​യ​തി​യും സ​ർ​വി​സു​ക​ളും പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, ഇ​ന്ത്യ അ​നു​മ​തി ന​ൽ​കാ​ത്ത​തി​നാ​ൽ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി. ഏ​പ്രി​ൽ അ​ഞ്ചി​നാ​ണ്​ ഇ​ത്തി​ഹാ​ദ്​ സ​ർ​വി​സ്​ തു​ട​ങ്ങി​യ​ത്. ജ​കാ​ർ​ത്ത, മ​നി​ല, മെ​ൽ​ബ​ൺ, സോ​ൾ, സിം​ഗ​പ്പൂ​ർ, ​േടാ​ക്യോ, ആം​സ്​​റ്റ​ർ​ഡാം, ബ്ര​സ​ൽ​സ്​, ഡ​ബ്ലി​ൻ, ല​ണ്ട​ൻ, സൂ​റി​ച് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ ഇ​ത്തി​ഹാ​ദി​​െൻറ സ​ർ​വി​സ്. ഇൗ ​മാ​സം 21 വ​രെ​യാ​ണ്​ നി​ല​വി​ൽ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ മൂ​ന്നാം ടെ​ർ​മി​ന​ലി​ൽ​നി​ന്ന്​ എ​മി​േ​റ​റ്റ്​​സും സ​ർ​വി​സ്​ തു​ട​ങ്ങി​യി​ട്ടു​ണ്ട്. കാ​ബൂ​ൾ, ജ​കാ​ർ​ത്ത, മ​നി​ല, താ​യ്​​പേ​യ്​, ഷി​കാ​ഗോ, തു​നീ​ഷ്യ, അ​ൽ​ജീ​രി​യ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ്​ എ​മ​ി​റേ​റ്റ്​​സ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ല​ണ്ട​ൻ, ഫ്രാ​ങ്ക്​​ഫ​ർ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്നു. മാ​ർ​ച്ച്​ 19 മു​ത​ൽ ഏ​പ്രി​ൽ എ​ട്ടു​വ​രെ 2800 യാ​ത്ര​ക്കാ​രെ​യാ​ണ്​ ​ൈഫ്ല ​ദു​ബൈ യു.​എ.​ഇ​യി​ൽ​നി​ന്ന്​ വി​ദേ​ശ​ത്തെ​ത്തി​ച്ച​ത്.

അ​ഫ്​​ഗാ​നി​സ്താ​ൻ, ക്രൊ​യേ​ഷ്യ, ഇൗ​ജി​പ്​​ത്​, ഇ​റാ​ൻ, റ​ഷ്യ, സു​ഡാ​ൻ, സോ​മാ​ലി​യ, താ​യ്​​ല​ൻ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ ഇ​തു​വ​രെ സ​ർ​വി​സ്​ ന​ട​ത്തി​യ​ത്. അ​സ​ർ​ൈ​ബ​ജാ​ൻ, ബ​ൾ​ഗേ​റി​യ, ക്രൊ​യേ​ഷ്യ, ജോ​ർ​ജി​യ, ഇ​റാ​ഖ്​, ഇ​റാ​ൻ, കി​ർ​ഗി​സ്​​താ​ൻ, റുേ​മ​നി​യ, റ​ഷ്യ, സെ​ർ​ബി​യ, ത​ജി​കി​സ്​​താ​ൻ, യു​ക്രെ​യി​ൻ, ഉ​സ്​​ബെ​കി​സ്​​താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ബു​ക്കി​ങ്ങ്​ തു​ട​രു​ന്നു. ഇ​ന്ത്യ​യി​ലേ​ക്ക്​ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട്​ റ​ദ്ദാ​ക്കി​യി​രു​ന്നു.

Get real time updates directly on you device, subscribe now.