യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കെ.സി.വേണുഗോപാൽ വിഭാഗത്തിന് അട്ടിമറി വിജയം

0 336

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കെ.സി.വേണുഗോപാൽ വിഭാഗത്തിന് അട്ടിമറി വിജയം

കണ്ണൂർ: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ എല്ലാ ജില്ലകളിലും എ വിഭാഗവും ഐ വിഭാഗവും ധാരണയിൽ മത്സരിച്ചപ്പോൾ ഐ വിഭാഗത്തിൽ നിന്ന് മാറി ഒറ്റക്ക് മത്സരിച്ച കണ്ണൂർ ജില്ലയിൽ കെ.സി.വേണുഗോപാൽ വിഭാഗത്തിന് അട്ടിമറി ജയം. കെ.സി.വിഭാഗത്തിലെ സന്ദീപ് പാണപ്പുഴ സംസ്ഥാന സെക്രട്ടറി ആയി ജയിച്ചത്കെ.സി.പക്ഷത്തിന്റെ അട്ടിമറി വിജയങ്ങളിലൊന്നായി.

ഒൻപത് ജില്ലാ ജനറൽ സെക്രട്ടറിമാർ ജയിച്ചപ്പോൾകെ.സി.പക്ഷത്തുനിന്ന് 3 പേർ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിൽ തന്നെ ഏറ്റവും വലിയ വോട്ടുകൾ നേടി സജേഷ് ധർമ്മടവും, സിജോ ഇരിക്കൂറും ഏക വനിതാ പ്രതിനിധിയായി ഷിബിന പാനൂരുമാണ് വിജയിച്ചത്. സുധാകരപക്ഷത്തെ വരുൺ കണ്ണൂർ വിമതനായി മത്സരിക്കുകയും കെ.സി.പക്ഷത്തിന്റെ പിന്തുണയിൽ ജയിക്കുകയും ചെയ്തിട്ടുണ്ട്. കെ.സുധാകരന്റെ തട്ടകമായ പയ്യന്നൂർ അസംബ്ലി പ്രസിഡന്റ്സ്ഥാനം വൻ അട്ടിമറിയിലൂടെ കെ.സി.വിഭാഗത്തിലെ ഷിജോ ചെറുപുഴ പിടിച്ചെടുത്തു

കല്ല്യാശ്ശേരിയിൽ 221 നെതിരെ 210 വോട്ടുകൾ നേടിയ കെ.സി.പക്ഷം പതിനൊന്ന് വോട്ടിനാണ് അടിയറവ് പറഞ്ഞത്. പേരാവൂർ അസംബ്ലിയിൽ89 വോട്ടിന് പ്രസിഡന്റ്സ്ഥാനം കെ.സി.പക്ഷത്തിന് നഷ്ടപ്പെട്ടെങ്കിലുംഭാരവാഹികളായി വിജയിച്ച മറ്റ് അഞ്ച് പേരും കെ.സി.വേണുഗോപാൽ പക്ഷത്തുള്ളവരാണ്.

ജില്ലയിൽ തോറ്റവർ എല്ലാം സുധാകരപക്ഷത്തുള്ളവരാണ്. എ വിഭാഗവുമായി ധാരണ ഉണ്ടാക്കി മത്സരിച്ചിട്ടുംസുധാകരപക്ഷത്തിന് വലിയ നഷ്ടം ഉണ്ടാവുകയും ഒറ്റക്ക് മത്സരിച്ച കെ.സി.വേണുഗോപാൽ വിഭാഗം വൻ വിജയം നേടുകയും ചെയ്തത് വരും ദിവസങ്ങളിൽ കണ്ണൂർ കോൺഗ്രസിനുള്ളിൽ വൻ മാറ്റങ്ങൾക്ക് ഇടയായേക്കും.

നേരത്തെ നടന്ന ചർച്ചയിൽ കെ.സി.വിഭാഗത്തെ പരിഗണിക്കാനാവില്ലെന്നും നിലവിൽ ഭാരവാഹികൾ കെ.സി. പക്ഷത്തില്ല എന്നുമുള്ള നിലപാട് സുധാകരപക്ഷം എടുത്തതാണ് ചർച്ച അലസിപ്പിരിയാൻ കാരണമെന്ന്കെ.സി. പക്ഷം ആരോപിച്ചിരുന്നു.കെ.സി.വിഭാഗം ഒറ്റക്ക് മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തു.അപകടം മനസ്സിലാക്കിയ സുധാകരപക്ഷവും എ.വിഭാഗവും ഒന്നിച്ച് നിന്ന് കെ.സി.വിഭാഗത്തിൽ നിന്ന് ആരും ജയിക്കാതിരിക്കാൻ ശ്രമിച്ചെങ്കിലുംഫലം വന്നപ്പോൾ കെ.സി.വേണുഗോപാൽ വിഭാഗം ജില്ലയിൽ വൻ അട്ടിമറിയാണ് നടത്തിയത്.

Get real time updates directly on you device, subscribe now.