വ്യാജ വാർത്തകൾ വിശ്വസിക്കരുത്; പേടിക്കാനൊന്നുമില്ല: വാവ സുരേഷ്

0 240

തി​രു​വ​ന​ന്ത​പു​രം: തനിക്ക് പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാർത്തകൾക്കെതിരേ വാവ സുരേഷ് രംഗത്ത്. തന്‍റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിൽ ഒരുപാട് വ്യാജ വാർത്തകൾ വരുന്നുണ്ടെന്നും അതിന് പിന്നാലെ പോകേണ്ടെന്നും സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.

ആരോഗ്യസ്ഥിതിയിൽ പേടിക്കേണ്ടതായി ഒന്നുമില്ല. ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ ഉടൻ തന്നെ വാർഡിലേക്ക് മാറ്റും. മെഡിക്കൽ ഐസിയുവിൽ പ്രവേശിക്കപ്പെട്ടതിനാലാണ് ഇത്രയും ദിവസം പ്രതികരിക്കാൻ കഴിയാതിരുന്നത്. ആരോഗ്യസ്ഥിതിയെക്കുറിച്ച് നിങ്ങളെ അറിയിക്കാമെന്നും പ്രാർഥനകളിൽ ഓർത്ത എല്ലാവരോടും നന്ദിയുണ്ടെന്നും വാവ സുരേഷ് കുറിച്ചു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പ​ത്ത​നാ​പു​ര​ത്ത് ഒ​രു വീ​ട്ടി​ലെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ അ​ണ​ലി​യെ പി​ടി​കൂ​ടി പു​റ​ത്തെ​ത്തി​ച്ച ശേ​ഷ​മാ​യി​രു​ന്നു വാ​വ സു​രേ​ഷി​ന് പാ​ന്പു​ക​ടി​യേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

Get real time updates directly on you device, subscribe now.