സൂര്യതാപം: അപകടംകുറയ്ക്കാന്‍ പദ്ധതിയുമായി ദുരന്തനിവാരണ വകുപ്പ്

0 329

തിരുവനന്തപുരം: സംസ്ഥാനത്തു സൂര്യതാപവും സൂര്യാഘാതവും പതിവായ സാഹചര്യത്തില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ ദുരന്തനിവാരണ അതോറിറ്റി കര്‍മപദ്ധതി തയാറാക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ജനങ്ങള്‍ ചെയ്യേണ്ട പ്രതിരോധ മാര്‍ഗങ്ങളും ഉള്‍പ്പെടുത്തിയാണു പദ്ധതി തയാറാക്കുക. നിര്‍ദേശങ്ങള്‍ അന്തിമമാക്കാന്‍ വകുപ്പ് മേധാവികളുടെ യോഗം 5 ന് ചേരും.

കഴിഞ്ഞ വര്‍ഷം ദേശീയ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണു കേരളം ഹീറ്റ് ആക്‌ഷന്‍ പ്ലാന്‍ തയാറാക്കുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്തു സൂര്യാതാപം, സൂര്യാഘാതം ഉള്‍പ്പെടെ 1671 അപകടങ്ങള്‍ ഉണ്ടായെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പല ജില്ലകളിലും ശരാശരി താപനില 3 ഡിഗ്രി വരെ കൂടിയിരുന്നു. മേയ് വരെയുള്ള മാസങ്ങളില്‍ ഇത്തവണ കടുത്ത ചൂടിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.