കാര്‍ഷികമേഖലക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി -ധനമന്ത്രി
ന്യൂഡല്‍ഹി: കാര്‍ഷിക, ഭക്ഷ്യധാന്യ മേഖലക്ക് പ്രധാന്യം നല്‍കിയാണ് സാമ്ബത്തിക പാക്കേജിന്‍െറ മൂന്നാം ഘട്ടമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 11 ഇന കര്‍മപദ്ധതിയില്‍ ഊന്നിയായിരിക്കും പ്രധാനമായും പാക്കേജ്. ഇതില്‍ എട്ടെണ്ണം നിര്‍മാണം, കാര്‍ഷികം, ഗതാഗതം, വിതരണശൃംഘല തുടങ്ങിയ അടിസ്ഥാന മേഖലക്ക് പ്രധാന്യം നല്‍കിയായിരിക്കും. ഭരണ നിര്‍വഹണത്തിനുവേണ്ടിയായിരിക്കും മറ്റു മൂന്നിന കര്‍മപദ്ധതികള്‍.
കാര്‍ഷികമേഖലക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി. വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ് ഈ തുക. ഭക്ഷ്യമേഖലയിലെ നാമമാത്ര സംരംഭങ്ങള്‍ക്ക് 10,000 കോടിയും അനുവദിക്കും. കാര്‍ഷിക മേഖലക്കായി ഒരുലക്ഷം കോടി വകയിരുത്തുന്നത് ആഗോള തലത്തില്‍ പ്രവര്‍ത്തിക്കാന്‍ തയാറെടുക്കുന്ന സ്വകാര്യ കമ്ബനികള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഉത്തേജനമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് സാമ്ബത്തിക ഉത്തേജന പാക്കേജിന്‍െറ മൂന്നാംഘട്ട വിവരങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു ധനമന്ത്രി.
വാര്‍ത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍
ഭക്ഷ്യ സംസ്കരണ മേഖലയില്‍ 10,000 കോടി രൂപയുടെ സഹായം ലഭ്യമാക്കും
ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 5000 കോടി. രണ്ടുകോടി കര്‍ഷകര്‍ക്ക് ഇതിന്‍െറ ഗുണം ലഭിക്കും
മത്സ്യത്തൊഴിലാളികള്‍ക്ക് 20,000 കോടി രൂപ. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് പ്രോത്സാഹനം നല്‍കും.
ചെമ്മീന്‍ പാടങ്ങളുടെ രജിസ്ട്രേഷന് കാലാവധി നീട്ടി
9000 കോടി രൂപ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്
സ്ത്രീകളുടെ സംരംഭങ്ങള്‍ക്കും അസംഘടിത മേഖലക്കും മുന്‍തൂക്കം
പ്രദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള ബ്രാന്‍ഡിങ് മൂല്യം ഉറപ്പാക്കും
കാര്‍ഷികമേഖലയില്‍ കയറ്റുമതി പ്രോത്സാഹിക്കും. ഇതിനായി സര്‍ക്കാര്‍ സഹായം നല്‍കും
പ്രാദേശിക വൈവിധ്യങ്ങളെ പ്രോത്സാഹിക്കും
രാജ്യത്ത് 85 ശതമാനം ചെറുകിട കര്‍ഷകരുണ്ട്. പ്രതിസന്ധിക്കിടയിലും ഇന്ത്യ കാര്‍ഷിക മേഖലയില്‍ വിജയം കൈവരിച്ചു
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ക്ഷീര, ചണം എന്നിവയുടെ പ്രധാന ഉല്‍പ്പാദകര്‍ ഇന്ത്യയാണ്.
മൃഗസംരക്ഷണത്തിനും പ്രധാന്യം നല്‍കും
ലോക്ഡൗണിനിടെ 74,300 കോടി രൂപ കാര്‍ഷികമേഖലയില്‍ ചെലവാക്കി. അടച്ചുപൂട്ടല്‍ കാലയളവില്‍ രണ്ടുകോടി കര്‍ഷകര്‍ക്ക് ഇതിന്‍െറ ഗുണം ലഭിച്ചു
പി.എം കിസാന്‍ സമ്മാന്‍ പദ്ധതി വഴി 18,700 കോടി കര്‍ഷകരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു