ജില്ലയില്‍ 10 പേര്‍ക്കു കൂടി രോഗമുക്തി; ഇനി ചികില്‍സയില്‍ 5 പേര്‍
ജില്ലയില്‍ കൊറോണ ബാധയെ തുടര്‍ന്ന് ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 10 പേര്‍ക്കു കൂടി രോഗമുക്തി. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എരിപുരം സ്വദേശി, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന മൂരിയാട് സ്വദേശികളായ 4 പേര്‍, ചെറുവാഞ്ചേരി, പെരളശ്ശേരി, പത്തായക്കുന്ന്, പെരിങ്ങത്തൂര്‍, മോകേരി സ്വദേശികള്‍ എന്നിവരാണ് ഇന്നലെ (മെയ് 8) ആശുപത്രി വിട്ടത്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 118 പേരില്‍ 113 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ബാക്കി അഞ്ചു പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നാലു പേരും കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ ഒരാളുമാണ് നിലവില്‍ ചികില്‍സയിലുള്ളത്.
ജില്ലയില്‍ ആകെ 197 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. 33 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും രണ്ടു പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 15 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തിലും 147 പേര്‍ വീടുകളിലുമാണുള്ളത്.
ഇതുവരെയായി ജില്ലയില്‍ നിന്നും 4252 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4139 എണ്ണത്തിന്റെ ഫലം ലഭ്യമായി. 113 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്