‘100 ഗ്രന്ഥശാലകൾ കൂടി’; ദയ ഗ്രന്ഥാലയം പുസ്തക സമാഹരണം തുടങ്ങി

0 708

പിണങ്ങോട്: വയനാട് ജില്ലയിൽ എല്ലായിടത്തും ഗ്രന്ഥശാലാ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം പുതിയ 100 ഗ്രന്ഥശാലകൾ കൂടി ആരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ ഗ്രന്ഥശാലകളിലേക്ക് പുസ്തകംസമാഹരിക്കുന്നതിനായുള്ള പിണങ്ങോട് ദയ ലൈബ്രറി തല ക്യാമ്പയിനിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പത്ത് പുസ്തകങ്ങൾ സംഭാവന നൽകി പങ്കാളിയായി. ദയ ഗ്രന്ഥ ശാലാ സെക്രട്ടറി അബ്ദുൽ ജലീൽ.എൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.