15 കോല്‍ താഴ്ചയുളള കിണറ്റില്‍ ജീവന് വേണ്ടി മല്ലടിച്ച്‌ പൂച്ച; കരുണയുടെ കരങ്ങളില്‍ പുതുജീവിതം

0 157

 

 

 

മലപ്പുറം: കിണറ്റില്‍ അകപ്പെട്ട പൂച്ചയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി എമര്‍ജന്‍സി റെസ്‌ക്യു ഫോഴ്‌സ് (ഇആര്‍എഫ്). എടവണ്ണ സ്വദേശിയായ അന്‍വറിന്റെ വീട്ടുമുറ്റത്തെ 15 കോല്‍ താഴ്ചയുള്ള കിണറ്റിലാണ് പൂച്ച അബന്ധത്തില്‍ വീണത്. വീട്ടുകാര്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കിണറാണിത്. കരച്ചില്‍ കേട്ട വീട്ടുകാര്‍ നോക്കിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്ന പൂച്ചയെ ആണ് കണ്ടത്.

ഉടന്‍ തന്നെ ഇവര്‍ എടവണ്ണ എമര്‍ജന്‍സി റെസ്‌ക്യു ഫോഴ്‌സ് പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി കിണറ്റിലിറങ്ങി പൂച്ചയെ സുരക്ഷിതമായി പുറത്തെടുത്തു.