രാജ്യത്ത്​ 170 ജില്ലകൾ കോവിഡ്​ തീവ്രബാധിതം; കേരളത്തിൽ ആറ്​ ജില്ലകൾ

0 490

രാജ്യത്ത്​ 170 ജില്ലകൾ കോവിഡ്​ തീവ്രബാധിതം; കേരളത്തിൽ ആറ്​ ജില്ലകൾ

കേരളത്തിലെ ആറ്​ ജില്ലകളടക്കം രാജ്യത്ത്​ 170 ജില്ലകൾ കോവിഡ് തീവ്രബാധിത മേഖലകളെന്ന്​ (ഹോട്ട്​ സ്​പോട്ടുകൾ) കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ്​ അഗർവാൾ . 207 ജില്ലകളെ കോവിഡ്​ വ്യാപനസാധ്യത മേഖലയായി കണ്ടെത്തിയിട്ടുണ്ടെന്നും വാർത്തസ​മ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി

കാസർ​കോട്​, കണ്ണൂർ, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ​എന്നിവയാണ് കേരളത്തിലെ​​ ഹോട്ട്​സ്​പോട്ട്​ ജില്ലകൾ​​

അതേസമയം, കോവിഡ്​ വ്യാപനം വലിയതോതിൽ ഇല്ലാത്തതും പോസിറ്റീവ്​ കേസുകളുടെ എണ്ണം കുറവ്​ ആയതുമായ തൃശൂർ,കൊല്ലം, ഇടുക്കി, പാലക്കാട്​, കോട്ടയം, ആലപ്പുഴ തുടങ്ങിയവ ഹോട്ട്​സ്​പോട്ട്​ ഇതര ജില്ലകളിലാണുള്ളത്​

എന്നാൽ, വയനാട്​ ക്ലസ്​റ്റർ വ്യാപന മേഖല ഉൾപ്പെട്ട ജില്ലകളുടെ പട്ടികയിലാണ്​. കോവിഡ്​ വ്യാപന വർധവർധനവിൻ്റെ അടിസ്​ഥാനത്തിൽ വിവിധ ക്ലസ്​റ്ററുകൾ ​ചേർന്നതാണ്​ ഹോട്ട്​സ്​പോട്ട്​