ഈ വര്‍ഷത്തെ ടി20 ലോകകപ്പിന്റെ വിധി മെയ് 28ന് അറിയാം; വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ചക്കൊരുങ്ങി ഐസിസി

0 1,265

ഈ വര്‍ഷത്തെ ടി20 ലോകകപ്പിന്റെ വിധി മെയ് 28ന് അറിയാം; വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ചക്കൊരുങ്ങി ഐസിസി

 

മുംബൈ : ഈ വര്‍ഷം ഒക്‌ടോബറില്‍ ഓസ്‌ട്രേലിയയില്‍ വെച്ച്‌ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ വിധി മെയ് 28ന് അറിയാം. ഇതിന്റെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 28ന് വീഡിയോ കോണ്‍ഫറന്‍സ് വിളിച്ചുചേര്‍ത്തിരിക്കുകയാണ് ഐസിസി. വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ബിസിസിഐ പ്രതിനിധീകരിച്ച്‌ സൗരവ് ഗാംഗുലിയാണ് കോണ്‍റന്‍സില്‍ പങ്കെടുക്കുക.

 

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില് കുംബ്ലെ നയിക്കുന്ന ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. മത്സരത്തിനിടെ പന്തില്‍ തുപ്പല്‍ പുരട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ചയാകും. എന്നാല്‍ ലോകകപ്പ് നടത്തിപ്പ് തന്നെയാണ് മുഖ്യ അജണ്ട.