200ലധ ികം കിലോ മീറ്റര്‍ കാല്‍നടയാത്ര ചെയ്​ത യുവാവ്​ വഴിയില്‍ വീണുമരിച്ചു

0 600

200ലധ ികം കിലോ മീറ്റര്‍ കാല്‍നടയാത്ര ചെയ്​ത യുവാവ്​ വഴിയില്‍ വീണുമരിച്ചു

ന്യൂഡല്‍ഹി: ലോക്ക്​ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ നിന്നും 200ലധികം കിലോമീറ്റര്‍ കാല്‍നടയായി യാത്രചെയ്​ത യുവാവിന്​ ദാരുണാന്ത്യം. ഡല്‍ഹിയില്‍നിന്നും മധ്യപ്രദേശിലേക്ക്​ നടന്ന രണ്‍വീര്‍ സിങ്​ എന്ന 38 കാരനാണ്​ 200 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വഴിയില്‍ കുഴഞ്ഞുവീണ്​ മരിച്ചത്​.

ഇയാള്‍ ഡല്‍ഹിയില്‍ ഡെലിവറി ഏജന്‍റായി ജോലി ചെയ്യുകയായിരുന്നു. കോവിഡ്​ പടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക്​ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വന്തം സംസ്​ഥാനത്തേക്ക്​ മടങ്ങാന്‍ മറ്റു വഴിയില്ലാതായി.

മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ്​ രണ്‍വീര്‍ സിങ്ങിന്‍െറ ഗ്രാമം. രാജ്യ തലസ്​ഥാനത്തുനിന്നും 326 കി.മീ ദൂരം. ഭക്ഷണമോ വെള്ളമോ ഇല്ലാതെയായിരുന്നു നടത്തം. ഉത്തര്‍പ്രദേശിലെ ആഗ്രയിലെത്തിയപ്പോള്‍ അവിടത്തെ ചായക്കടക്കാരന്‍ നല്‍കിയ ചായയും ബിസ്​ക്കറ്റും മാത്രമായിരുന്നു ദിവസങ്ങള്‍ക്ക്​ ശേഷമുള്ള ഭക്ഷണം. വീട്ടിലെത്താന്‍ 80 കിലോ മീറ്റര്‍ കൂടി താണ്ടിയാല്‍ മതിയായിരുന്നു. എന്നാല്‍ അതിനു​മുന്നേ രണ്‍വീര്‍ സിങ്ങിന്​ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഡല്‍ഹിയില്‍നിന്നും ആയിരങ്ങളാണ്​ കിലോമീറ്ററുകള്‍ താണ്ടി സ്വന്തം സംസ്​ഥാനങ്ങളിലേക്ക്​ മടങ്ങുന്നത്​.
കൈകുഞ്ഞുങ്ങളും സ്​ത്രീകളടക്കമുള്ളവരാണ്​ നൂറിലേറെ കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കുന്നത്​.

യു.പി സര്‍ക്കാര്‍ ഇവര്‍ക്ക്​ നാട്ടിലേക്ക്​ മടങ്ങാന്‍ ബസുകള്‍ അയച്ചിരുന്നു. എന്നാല്‍ ഇതുവരെ പൂര്‍ണമായും അവ നടപ്പിലായിട്ടില്ല. ബസുകള്‍ക്കായി രാത്രി ഏറെ വൈകിയും ആനന്ദ്​ വിഹാര്‍ ബസ്​ സ്​റ്റോപ്പില്‍ നൂറുകണക്കിന്​ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. കോവിഡ്​ പ്രോ​ട്ടോക്കോള്‍ പ്രകാരം കൂട്ടം കൂടി നില്‍ക്കാതെ സാമൂഹ്യ അകലം പാലിക്ക​ണമെന്ന നിര്‍ദേശങ്ങള്‍ എല്ലാം അപ്രസക്തമാകുന്ന തരത്തിലാണ്​ ഇവിടത്തെ സംഭവങ്ങള്‍.