വയനാട്ടിലെ 8 വിദ്യാലയങ്ങൾക്കായി കിഫ്ബിയിൽ 24 കോടി

0 384

വയനാട്ടിലെ 8 വിദ്യാലയങ്ങൾക്കായി കിഫ്ബിയിൽ 24 കോടി

കിഫ്ബിയിൽ മൂന്ന് കോടി രൂപ വീതം അനുവദിച്ച എട്ട് വിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങൾക്കാണ് ശനിയാഴ്ച തറക്കല്ലിടൽ നടക്കുന്നത്. കൽപ്പറ്റ മണ്ഡലത്തിൽ ജിഎച്ച്എസ്എസ് കാക്കവയലിൽ 14 സ്മാർട്ട് ക്ലാസ്റൂം അടങ്ങിയ കെട്ടിടമാണ് നിർമിക്കുന്നത്. ബത്തേരി മണ്ഡലത്തിൽ ജിഎച്ച്എസ്എസ് വടുവൻചാൽ, ജിവിഎച്ച്എസ്എസ് അമ്പലവയൽ, ജിഎച്ച്എസ്എസ് ആനപ്പാറ, ജിഎച്ച്എസ്എസ് മൂലങ്കാവ് എന്നിവടങ്ങളിലാണ് പുതിയ കെട്ടിടം വരുന്നത്. സ്മാർട്ട് ക്ലാസ് റൂമുകൾ, സ്റ്റാഫ്റൂം എന്നിവയടങ്ങുന്നതാണ് കെട്ടിടങ്ങൾ. മാനന്തവാടി മണ്ഡലത്തിൽ ജിഎച്ച്എസ്എസ് പനമരം, ജിഎച്ച്എസ്എസ് കാട്ടിക്കുളം, ജിഎച്ച്എസ്എസ് വെള്ളമുണ്ട എന്നീ സ്‌കൂളുകളിലാണ് പുതിയ കെട്ടിടങ്ങൾക്ക് തറക്കല്ലിടുന്നത്