ഇരുപത്തഞ്ച് ലിറ്റർ വാഷുമായി പേരാവൂർ സ്വദേശി എക്സൈസ് പിടിയിൽ 

0 1,530

ഇരുപത്തഞ്ച് ലിറ്റർ വാഷുമായി പേരാവൂർ സ്വദേശി എക്സൈസ് പിടിയിൽ

 

പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ 25 ലിറ്റർ വാഷുമായി പേരാവൂർ തെരു സ്വദേശിയെ കസ്റ്റഡിയിലെടുത്തു.

 

പേരാവൂർ തെരു പോതിപ്പാറ സ്വദേശി ചൂളിയാടൻ പ്രകാശൻ (വയസ്സ്: 50 /2020) ആണ് പിടിയിലായത്. കോവിഡ് 19 പ്രതിരോധ ലോക്ഡൗണിന്റെ ഭാഗമായി മദ്യഷാപ്പുകൾ അടച്ചു പൂട്ടിയതിന്റെ മറവിൽ ചാരായ നിർമാണം നടക്കുന്നതായി എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്യുന്നതിനായി കൂത്തുപറമ്പ് JFCM മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി.

 

പ്രിവന്റീവ് ഓഫീസർ പി.സി.ഷാജിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എൻ.പത്മരാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.പി.ഷാജി, റിനീഷ് ഓർക്കാട്ടേരി, വനിത സിവിൽ എക്സൈസ് ഓഫീസർ കെ.കെ.അമൃത എന്നിവർ പങ്കെടുത്തു.