സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ വിദ്യാഭ്യാസവകുപ്പ് പുറത്തുവിട്ടു. ജില്ലയിൽ 29 അധ്യാപകരാണ് ഇതുവരെ വാക്സിൻ സ്വീകരിക്കാത്തത്. സംസ്ഥാനത്താകെ വാക്സിൻ എടുക്കാത്തത് 1707 അധ്യാപകരാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ പേര് വിവരങ്ങൾ പുറത്തു വിട്ടത്.