2000 കോടിയുടെ നബാര്‍ഡ് വായ്പ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊറോണ സൃഷ്ടിച്ച സാമ്ബത്തിക ആഘാതം മറികടക്കുന്നതിന് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയില്‍ നിന്ന് 2,000 കോടിയുടെ പ്രത്യേക വായ്പ ഉള്‍പ്പെടെ പുനരുദ്ധാരണ പാക്കേജ് ആവശ്യപ്പെട്ട് നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഹര്‍ഷ് കുമാര്‍ ബന്‍വാലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.
കത്തിലെ ആവശ്യങ്ങള്‍:
പ്രത്യേക വായ്പ 2 % പലിശയ്ക്ക് നല്‍കണം. ഇപ്പോള്‍ പലിശ 3.9 %.
ബാങ്കുകള്‍ക്ക് വര്‍ദ്ധിച്ച പുനര്‍വായ്പ ലഭ്യമാക്കണം.
സംസ്ഥാന സഹകരണ , ഗ്രാമീണ , കമേഴ്സ്യല്‍ ബാങ്കുകള്‍ക്കുള്ള പുനര്‍വായ്പയുടെ പലിശ 4.5 ല്‍ നിന്ന് 2 ശതമാനമായി കുറയ്ക്കണം. വായ്പാ പലിശ നിരക്ക് കുറയ്ക്കാന്‍ ഇത് ബാങ്കുകളെ സഹായിക്കും.
ചെറുകിട സംരംഭങ്ങള്‍ക്കും കൈത്തൊഴിലിനുമുള്ള പുനര്‍വായ്പയുടെ പലിശ 8.4ല്‍ നിന്ന് 5 ശതമാനമായി കുറയ്ക്കണം.
ഇടക്കാല, ദീര്‍ഘകാല നിക്ഷേപ വായ്പകള്‍ക്കായി സംസ്ഥാന സഹകരണ ബാങ്കിന് ലോംഗ് ടേം, റൂറല്‍ ക്രഡിറ്റ് ഫണ്ടിന്റെ പുനര്‍വായ്പ 3 ശതമാനം നിരക്കില്‍ ലഭ്യമാക്കണം.
നബാര്‍ഡ്, ആര്‍.ബി.ഐ എന്നിവയുടെ ക്രെഡിറ്റ് കൗണ്‍സലിംഗ് സെന്ററുകള്‍ക്ക് അധിക ഗ്രാന്റ്
അനുവദിക്കണം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള 100 % പുനര്‍വായ്പ കൊറോണ ബാധയുള്ള കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കും അനുവദിക്കണം.