മൂന്ന്​ തവണ ആത്മഹത്യയെക്കുറിച്ച്‌​ ചിന്തിച്ചു’ വെളിപ്പെടുത്തലുമായി മുഹമ്മദ്​ ഷമി

0 1,720

മൂന്ന്​ തവണ ആത്മഹത്യയെക്കുറിച്ച്‌​ ചിന്തിച്ചു’ വെളിപ്പെടുത്തലുമായി മുഹമ്മദ്​ ഷമി

 

ന്യൂഡല്‍ഹി: തന്‍െറ ജീവിതത്തില്‍ മുന്ന്​ തവണ ആത്മഹത്യയെ പറ്റി ചിന്തിച്ച ഇരുണ്ട കാലത്തെക്കുറിച്ച്‌​ തുറന്നുപറഞ്ഞ്​​ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം മുഹമ്മദ്​ ഷമി. സഹതാരം രോഹിത്​ ശര്‍മയുമായി നടത്തിയ ഇന്‍സ്​റ്റഗ്രാം ചാറ്റ്​ ഷോയിലാണ്​ ഷമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

 

‘2015 ലോകപ്പി​നിടെ എനിക്ക്​ പരിക്കേറ്റു. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ സമയമായിരുന്നു അത്​. വളരെയധികം സംഘര്‍ഷഭരിതമായ കാലഘട്ടം കൂടിയായിരുന്നു​. വീണ്ടും കളി തുടങ്ങിയപ്പോള്‍ ചില വ്യക്​തിപരമായ പ്രശ്​നങ്ങളിലൂടെ കടന്ന്​ പോകേണ്ടി വന്നു. എന്‍െറ കു​ടുംബത്തിന്‍െറ പിന്തുണയില്ലായിരുന്നെങ്കില്‍ എനിക്ക്​ കരിയര്‍ തന്നെ നഷ്​ടമായേനെ. മൂന്ന്​ തവണയാണ്​ ഞാന്‍ ആത്മഹത്യയെക്കുറിച്ച്‌​ ചിന്തിച്ചത്​’ ഷമി പറഞ്ഞു.

’24ാം നിലയിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ക്രിക്കറ്റ്​ അന്ന്​ എന്‍െറ ചിന്തയിലേ ഇല്ലായിരുന്നു. മാനസികവിഷമം കാരണം ഞാന്‍ ബാല്‍ക്കണിയില്‍ നിന്നും എടുത്തുച്ചാടുമോയെന്ന് വരെ കുടുംബം ഭയന്നു. മാനസികമായി തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ എന്‍െറ രണ്ട്​ മൂന്ന്​ സുഹൃത്തുക്കള്‍ എപ്പോഴും കൂടെയുണ്ടായിരുന്നു. കുടുംബം കൂടെയുണ്ടെങ്കില്‍ ഏത്​ സാഹചര്യത്തിലൂടെയും നമുക്ക്​ കടന്ന്​ പോകാം. അന്നവര്‍ കൂടെ നിന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ആ കടുംകൈ ചെയ്​തേനെ. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാതാപിതാക്കള്‍ എന്നോട്​ പറഞ്ഞു. ഡെറാഡൂണിലെ അക്കാദമിയില്‍ പരിശീലനം പുനരാരംഭിച്ച ഞാന്‍ ഏറെ വിയര്‍പ്പൊഴുക്കി’ ഷമി പറഞ്ഞു.

 

18 മാസങ്ങള്‍ക്ക്​ ശേഷമാണ്​ പരിക്ക്​ പൂര്‍ണമായി ഭേദമായി ഷമി വീണ്ടും കളത്തില്‍ സജീവമായത്​. 2018ലാണ്​ ഗാര്‍ഹിക പീഢനം ആരോപിച്ച്‌​ ഭാര്യ ഹസിന്‍ ജഹാന്‍ ഷമിക്കെരതിരെ കേസ്​ കൊടുത്തത്​.