ഇരിട്ടി നഗരസഭയിലെ 30 അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി

0 1,135

ഇരിട്ടി നഗരസഭയിലെ 30 അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി

ഇരിട്ടി : നഗരസഭാ പരിധിയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരായ 30 പേർ നാട്ടിലേക്ക് മടങ്ങി. ഇരിട്ടിയിൽ നിന്നും കെ എസ് ആർ ടി സി ബസ്സിലാണ് ഇവരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. നഗരസഭാ ചെയർമാൻ പി. പി. അശോകൻ , തഹസിൽദാർ കെ.കെ. ദിവാകരൻ കൊറോണാ കെയർ നോഡൽ ഓഫീസർ മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടി ബസ് സ്റ്റാന്റിലെത്തി കോവിഡ് നിർദ്ദേശ പ്രകാരമുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നടത്തിയ ശേഷം ഇവരെ യാത്രയാക്കി.