സൗദി അറേബ്യയില്‍ പുതുതായി 3717 പേർക്കുകൂടി കോവിഡ് 19

0 786

സൗദി അറേബ്യയില്‍ പുതുതായി 3717 പേർക്കുകൂടി കോവിഡ് 19

ദുബായ്: സൗദി അറേബ്യയില്‍ പുതുതായി 3717 പേർക്കുകൂടി കൊറോണ 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 112288 ആയി. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്
സൗദിയില് 24 മണിക്കുറിനുള്ളില്‍ കോവിഡ് ബാധിച്ച്‌ 36 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 819 ആയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബുധനാഴ്ച 1615 പേര്‍ രോഗമുക്തരായി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 77954 ആയി.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 33515 പേരില്‍ 1693 പേരുടെ നില ഗുരുതരമായി തുടരുകയാണ്.