മൂന്ന് മാസത്തെ റേഷന്‍ ധാന്യങ്ങള്‍ മുന്‍കൂറായി നല്‍കും; സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍
മൂന്ന് മാസത്തെ റേഷന്‍ ധാന്യങ്ങള്‍ മുന്‍കൂറായി നല്‍കും; സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍
മൂന്ന് മാസത്തെ റേഷന്‍ ധാന്യങ്ങള്‍ മുന്‍കൂറായി നല്‍കും; സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍
രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മൂന്ന് മാസത്തെ റേഷന്‍ ധാന്യങ്ങള്‍ മുന്‍കൂറായി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ആണ് മൂന്ന് മാസത്തെ റേഷന്‍ ധാന്യങ്ങള്‍ മുന്‍കൂറായി നല്‍കുന്നത്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ മുന്‍കൂറായി എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം അനുമതി നല്‍കി.
കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ആവശ്യത്തിന് ഉറപ്പുവരുത്തണം. ഇതിനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും മൂന്ന് മാസത്തെ റേഷന്‍ അനുവദിച്ചതെന്ന് നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.
മോദി സര്‍ക്കാരിന്റെ പുതിയ തീരുമാനം രാജ്യത്തെ 75 കോടി ജനങ്ങള്‍ക്കാണ് പ്രയോജനപ്പെടുക. നിലവിലെ കണക്ക് പ്രകാരം 435 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ളത്. ഇതില്‍ 272.19 ലക്ഷം ടണ്‍ അരിയും, 162.79 ടണ്‍ ഗോതമ്ബുമാണ്.
നിലവില്‍ എല്ലാ മാസവും പൊതുവിതരണ ശാലകള്‍ വഴി ആളുകള്‍ക്ക് അഞ്ച് കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്യുന്നത്. രാജ്യത്തൊട്ടാകെ അഞ്ച് ലക്ഷം പൊതുവിതരണ ശാലകളാണ് ഉള്ളത്. പൊതുവിതരണ ശാലകള്‍ വഴി അരി കിലോക്ക് മൂന്ന് രൂപ നിരക്കിലും, ഗോതമ്ബ് കിലോക്ക് രണ്ട് രൂപ നിരക്കിലും മറ്റ് ധാന്യങ്ങള്‍ക്ക് കിലോക്ക് ഒരു രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്.