മറ്റന്നാൾ മുതൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കേണ്ട,മൂന്നാംഘട്ടം കൂടുതൽ അപകടകരമെന്ന് ആരോഗ്യമന്ത്രി 

0 1,359

മറ്റന്നാൾ മുതൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കേണ്ട,മൂന്നാംഘട്ടം കൂടുതൽ അപകടകരമെന്ന് ആരോഗ്യമന്ത്രി

 

 

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. രോഗികളുടെ എണ്ണം കൂടിയാല്‍ ചികിത്സയില്‍ ഇപ്പോഴുള്ള ശ്രദ്ധ നല്‍കാനാവില്ല. പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. മറ്റന്നാള്‍ മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട. പൊതുഗതാഗതം വേണോയെന്ന് സാഹചര്യം നോക്കി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയാണ് ഉണ്ടായത്