ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലെത്തിയത് 4348 പേർ
മെയ് നാലു മുതൽ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയത് 4348 പേര്‍ . ഇവരില്‍ സ്‌ക്രീനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ഒരാളെ ആശുപത്രിയിലും 1103 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 3244 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ഇതിനു പുറമെ വിവിധ വിമാനത്താവളങ്ങള്‍ വഴി 91 പേര്‍ വിദേശത്തു നിന്നും ജില്ലയിലെത്തിയിട്ടുണ്ട്. ഇവരില്‍ രണ്ടു പേര്‍ ആശുപത്രിയിലും 32 കോവിഡ് കെയര്‍ സെന്ററുകളിലും 57 വീടുകളിലും നിരീക്ഷത്തിലാണ്.