കഴിഞ്ഞ 15 ദിവസത്തിനിടെ 462 അബ്കാരി കേസുകളും 37 മയക്കുമരുന്ന്​ കേസുകളും സംസ്​ഥാനത്ത്​ രജിസ്​റ്റര്‍ ചെയ്തു.

0 160

47,973 ലിറ്റര്‍ കോടയാണ്​ ഈ കാലയളവില്‍ പിടിച്ചെടുത്തത്. 2018 ഏപ്രിലില്‍ 22037 ലിറ്റര്‍ കോടയും 2019 ഏപ്രിലില്‍ 18844 ലിറ്റര്‍ കോടയും പിടിച്ച സ്ഥാനത്താണ് 15 ദിവസം കൊണ്ട് ഇത്രയും കോട പിടികൂടിയത്. 263 ലിറ്റര്‍ ചാരായവും 400 ലിറ്റര്‍ വ്യാജ വിദേശ മദ്യവും 15 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ലോക്ഡൗണിന്​ ശേഷം നടത്തിയ എന്‍ഫോഴ്‌സ്‌മന്റ്‌​ നടപടികള്‍ മന്ത്രി അവലോകനം ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥര്‍ കണക്കുകള്‍ വ്യക്തമാക്കിയത്.