പച്ച കാബേജ് കഴിക്കേണ്ടതിന്റെ 5 കാരണങ്ങൾ

0 197

ആരോഗ്യത്തിന് വളരെ ഗുണകരമാണ് പച്ചക്കറികൾ. അക്കൂട്ടത്തിലൊന്നാണ് കാബേജ്. പല നിറത്തിൽ കാബേജ് ലഭ്യമാണ്. കാബേജിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും പല ആരോഗ്യ പ്രശ്നങ്ങളിൽനിന്നും ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും.

വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയാൽ സമ്പന്നമാണവ. കാബേജ് കഴിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്താം. ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. പച്ച കാബേജിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  1. പ്രതിരോധശേഷി

കാബേജിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് സഹായകമാണ്. ശക്തമായ പ്രതിരോധശേഷി ശരീരത്തെ പല സീസണൽ അണുബാധകളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.

  1. ദഹനം

ദഹനപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരാണെങ്കിൽ കാബേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ദഹനത്തിന് ഇത് നല്ലതായി കണക്കാക്കപ്പെടുന്നു. കാബേജിൽ ഫൈബർ, ആന്തോസയാനിൻ, പോളിഫെനോൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ദഹനപ്രക്രിയയെ മെച്ചപ്പെടുത്താൻ സഹായിക്കും.

  1. ശരീര ഭാരം കുറയ്ക്കും

വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ കാബേജിൽ കാണപ്പെടുന്നു. കാബേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ശരീരഭാരം നിയന്ത്രിക്കാം.

  1. ഹൃദയം

കാബേജിലെ ആന്തോസയാനിൻ പോളിഫെനോളുകൾക്ക് ആന്റിഓക്‌സിഡന്റ് പ്രവർത്തനമുണ്ട്, ഇത് കാർഡിയാക് ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.

  1. പ്രമേഹം

പ്രമേഹ രോഗികൾക്ക് കാബേജ് ഗുണം ചെയ്യും. ഗ്ലൂക്കോസ് സഹിഷ്ണുത മെച്ചപ്പെടുത്താനും ഇൻസുലിൻ അളവ് വർധിപ്പിക്കാനും സഹായിക്കുന്ന ആന്റിഹൈപ്പർ ഗ്ലൈസെമിക് ടോളറൻസ് കാബേജ് സത്തിലുണ്ട്.