കേരളത്തിലേക്കുള്ള ആദ്യ ട്രെയിനില്‍ എത്തിയത് 51 പേര്‍

0 288

കേരളത്തിലേക്കുള്ള ആദ്യ ട്രെയിനില്‍ എത്തിയത് 51 പേര്‍

ഡല്‍ഹിയില്‍ നിന്നും കേരളത്തിലെത്തിയ ആദ്യ ട്രെയിനില്‍ കണ്ണൂരിലെത്തിയത് 51 പേര്‍. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30നാണ് ഇവര്‍ കണ്ണൂരിലെത്തി ചേര്‍ന്നത്. ന്യൂഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കു തിരിച്ച ആദ്യ കോവിഡ് കാല രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിനില്‍ വ്യാഴാഴ്ച രാത്രി 10 മണിക്കാണ് ഇവര്‍ കോഴിക്കോട് എത്തിയത്. ഇവിടെ നിന്നും പൊലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഇവരെ കെഎസ്ആര്‍ടിസി ബസുകളിലാണ് ജില്ലയിലെത്തിച്ചത്. ഇവരില്‍ 48 പേരെ ഹോം ക്വാറന്റൈനിലാക്കി.  മറ്റ് മൂന്ന് പേരില്‍ രണ്ട് പേരെ കണ്ണൂര്‍ ഒമര്‍സ് ഇന്നിലും ഒരാളെ  തലശ്ശേരി താജ് ലോഡ്ജിലും ഒരുക്കിയ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റി.