പന്ത്രണ്ട് ലിറ്റർ വിദേശമദ്യവുമായി 62 കാരൻ എക്സൈസ് പിടിയിൽ

0 1,233

കൽപ്പറ്റ: സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ വി.ആർ ജനാർദ്ദനനും സംഘവും പണയമ്പം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ പന്ത്രണ്ട് ലിറ്റർ വിദേശമദ്യവുമായി 62 കാരൻ പിടിയിൽ.

വടക്കനാട് ചൂണ്ടാട്ട് വീട്ടിൽ ബേബി നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ്.പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ എൻ.രാധാകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ അനിൽകുമാർ, അമൽ തോമസ്, രാജീവൻ.കെ.വി, എക്സൈസ് ഡ്രൈവർ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.