71 പേര്‍കൂടി നിരീക്ഷണത്തില്‍
കല്പറ്റ : കൊറോണ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുമ്ബോഴും രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലാകുന്നവരുടെ എണ്ണത്തിലെ വര്‍ധന ജില്ലയെയും പ്രതിസന്ധിയിലാക്കുന്നു. തിങ്കളാഴ്ച 71 പേര്‍ക്ക് കൂടി വീടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ 225 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഏഴ് സാമ്ബിളുകള്‍ തിങ്കളാഴ്ച പരിശാധനയ്ക്ക് അയച്ചു. 23 സാമ്ബിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് നല്‍കിയത്. ഇതില്‍ ഒമ്ബത് എണ്ണത്തിന്റെ ഫലം നെഗറ്റീവാണെന്നത് ആശ്വാസം പകരുന്നു.
14 പരിശോധനാഫലം കൂടിയാണ് ഇനി ലഭിക്കാനുള്ളത്. ഞായറാഴ്ച 41 പേര്‍ക്ക് വീടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയരുന്നു. എണ്ണത്തില്‍ ദിവസവും വര്‍ധന ഉണ്ടെങ്കിലും കൂടുതല്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. നിലവില്‍ ജില്ലയില്‍ രണ്ടുപേര്‍ ആശുപത്രിയിലുണ്ടെങ്കിലും ഇവരുടെ കാര്യത്തിലും ആശങ്കയില്ല. ഉംറ തീര്‍ഥാടകരായ വയോധികരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.