കണ്ണില്ലാത്ത ക്രൂരത; 75 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് പീഡിപ്പിച്ചു, പരാതിയുമായി അമ്മ സ്റ്റേഷനില്‍

0 2,284

കണ്ണില്ലാത്ത ക്രൂരത; 75 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് പീഡിപ്പിച്ചു, പരാതിയുമായി അമ്മ സ്റ്റേഷനില്‍

ചെന്നൈ: എഴുപതിയഞ്ച് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് പീഡിപ്പിച്ചതായി പരാതി. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ അന്തിയൂരിലാണ് നാടിനെ നടുക്കിയ സംഭവം. പീഡനവിവരം അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ അമ്മ തന്നെയാണ് പൊലീസില്‍ പരാതിയുമായി എത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഭവാനി വനിതാ പൊലീസ് സ്‌റ്റേഷന്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

രണ്ടാഴ്ചയ്ക്ക് മുമ്ബ് യുവതി കുഞ്ഞിനെ വീട്ടിലാക്കി പുറത്തുപോയി വന്നപ്പോള്‍ ഭര്‍ത്താവ് കുഞ്ഞിനെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ അന്ന് താക്കീത ചെയ്ത് വിടുകയായിരുന്നു. തുടര്‍ന്ന് വീണ്ടും വീണ്ടും ഇയാള്‍ കുഞ്ഞിനെ ഉപദ്രവിക്കുകയായരുന്നു. ഭാര്യ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കുഞ്ഞിനെ അടുത്തുള്ള പ്രാഥമിക കേന്ദ്രത്തിലും അവിടെ നിന്ന് മോഹന്‍ കുമാരമംഗലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം, പെണ്‍കുട്ടിയുടെ പിതാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സബ് ഇന്‍സ്‌പെകടര്‍ എസ് ഗജലക്ഷമി അറിയിച്ചു.

അതേസമയം, സമാനമായ മറ്റൊരു സംഭവവും ദിവസങ്ങള്‍ക്ക് മുമ്ബ് രാജസ്ഥാനിലെ ജയ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാനസിക വൈകല്യമുള്ള പത്തുവയസുകാരിയെ സഹോദരനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവമായിരുന്നു അത്. രാജസ്ഥാനിലെ ജയ്പൂരിലെ മനോഹര്‍രൂരിലാണ് നാടിനെ നടുക്കിയ സംഭവം. സഹോദരനും സുഹൃത്തുക്കളും ബലാത്സഗത്തിന് ശേഷം കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരന്‍ സീഷാന്‍ അലി, സുഹൃത്തുക്കളായ സാജിദ് അലി, വാജിത് അലി, അംജാദ് അലി എന്നിവരാണ് അറസ്റ്റിലായത്. നാല് പേരും 19നും 21നും ഇടയില്‍ വയസുള്ളവരാണ്. പെണ്‍കുട്ടിയെ കണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തില്‍, സഹോദരന്‍ സീഷാന്‍ അലിക്ക് മാനസിക വൈകല്യമുള്ള സഹോദരി ബാധ്യതയാകുമെന്ന് കരുതിയാണ് സുഹൃത്തുക്കളെ കൂടെ കൂട്ടി ക്രൂരകൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വീടിന് സമീപത്തുള്ള വനത്തില്‍വച്ചാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ചെരുപ്പും വസ്ത്രങ്ങളും സമീപത്ത് നിന്ന് ലഭിച്ചിരുന്നു. കേസില്‍ ഇവര്‍ നാല് പേരെ കൂടാതെ മറ്റ് ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം കൂടി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.