മാലൂരില്‍ ഏഴുപേര്‍ അറസ്റ്റില്‍; വാഹനങ്ങളും പിടിച്ചെടുത്തു
മാലൂര്‍ : ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയതിന് മാലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴുപേരെ അറസ്റ്റുചെയ്തതായി പോലീസ് സബ് ഇന്‍സ്പെക്ടര്‍ രജീഷ് തെരുവത്ത്പീടികയില്‍ പറഞ്ഞു. നിയമം ലംഘിച്ച ബൈക്ക്, കാര്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മതിയായ കാരണമില്ലാതെ പുറത്തിറങ്ങിയവരെ പോലീസ് പലയിടത്തും വിരട്ടിയോടിച്ചു. ചെറു ബസ് ഷെല്‍ട്ടറുകളിലും കവലകളിലും ടൗണുകളിലും പോലീസ് പരിശോധന ശക്തമാക്കി. പലയിടങ്ങളിലും വാഹനങ്ങള്‍ പരിശോധിച്ചാണ് കടത്തിവിട്ടത്. നിരീക്ഷണത്തില്‍ 306 പേരാണ് മാലൂര്‍ പഞ്ചായത്തില്‍ കഴിയുന്നത്. പഞ്ചായത്ത്തല അവലോകന യോഗത്തില്‍ പ്രസിഡന്റ് പി.അശോകന്‍ അധ്യക്ഷത വഹിച്ചു. മാലൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ രജീഷ് തെരുവത്ത് പീടികയില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി.മഞ്ജുള, വൈസ് പ്രസിഡന്റ് പി. മൈഥിലി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.വി.ജോര്‍ജ് (വികസനം), കുറു മാണി മനോജ് (ആരോഗ്യം), എം.ശാന്ത (ക്ഷേമകാര്യം), പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.