കണ്ണൂരിൽ കോവിഡ് ചികിത്സയിലായിരുന്ന 81 കാരൻ ആശുപത്രി വിട്ടു; ആശുപത്രി വിടുന്നത് 42 ദിവസത്തിന് ശേഷം
കണ്ണൂർ:കോവിഡ്പരിശോധനാഫലം തുടർച്ചയായി പോസിറ്റീവായതിനെത്തുടർന്ന് 81 കാരൻ ആശുപത്രി വിട്ടു.42 ദിവസമായി പരിയാരം കണ്ണൂർഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ചെറുവാഞ്ചേരി സ്വദേശിയായ 81 കാരൻ. ചികിത്സാ കാലയളവിൽ 16 തവണയാണ് അദ്ദേഹത്തിന്റെ സ്രവ പരിശോധനനടത്തിയത്. ഒരേ പി.സി.ആർ ലാബിൽ നിന്നും തുടർച്ചയായി രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവായതിന് ശേഷമാണ് അദ്ദേഹത്തെഇന്ന് ഡിസ്ചാർജ്ജ് ചെയ്തത്.
ശ്വാസകോശ സംബന്ധമായഅസുഖത്തെത്തുടർന്ന് ദീർഘനാളായി വീട്ടിൽ നിന്നുതന്നെ ദിവസവും 15 മണിക്കൂറോളം പ്രത്യേകമായി ഓക്സിജൻ സ്വീകരിക്കേണ്ടിവന്നിരുന്നു.
ഈ ഘട്ടത്തിലാണ് അദ്ദേഹത്തിന് കോവിഡ് ബാധയുമുണ്ടായത്. പ്രായാധിക്യം കൊണ്ടുള്ള മറ്റ് പ്രശ്നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരേ സമയം കോവിഡ് ഉൾപ്പടെ ഒന്നിലേറെ ഗുരുതര അസുഖങ്ങൾക്ക് ചികിത്സ തേടിയ അദ്ദേഹം, ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക കോവിഡ് ഐ.സി.യുവിൽ ചികിത്സയിലായിരുന്നു.