ബ്രസീലില്‍ ഇന്നലെ മാത്രം പൊലിഞ്ഞത് 890 ജീവൻ; ആരോഗ്യ മന്ത്രിയെ മാറ്റി ചിലി

0 200

ബ്രസീലില്‍ ഇന്നലെ മാത്രം പൊലിഞ്ഞത് 890 ജീവൻ; ആരോഗ്യ മന്ത്രിയെ മാറ്റി ചിലി

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ബ്രസീലില്‍ ഇന്നലെ മാത്രം 890 ജീവനാണ് പൊലിഞ്ഞത്. രോഗവ്യാപനം തടയുന്നത് വേണ്ടരീതിയിൽ ഫലപ്രദമാകാത്തതിനെ തുടര്‍ന്ന് ചിലിയില്‍ ആരോഗ്യ മന്ത്രിയെ മാറ്റിയിരുന്നു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം തെറ്റായി റിപ്പോർട്ട് ചെയ്തതായി ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ടായിരുന്നു. ഡോക്ടറും അക്കാദമിഷ്യനുമായ ഓസ്കർ എൻറിക്വെ പാരിസ് ആണ് പുതിയ ആരോഗ്യമന്ത്രി.
രോഗം അതിവേഗം പടരുമ്പോഴും തെരഞ്ഞെടുപ്പ് റാലിയുമായി മുന്നോട്ടു പോകാനുള്ള ഡോണള്‍ഡ് ട്രംപിന്‍റെ തീരുമാനത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം കനക്കുകയാണ്.
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,5,000 വും കോവിഡ് രോഗബാധിതരുടെ എണ്ണം 79,81,000 വും കവിഞ്ഞു. അമേരിക്കയില്‍ ഇന്നലെ മാത്രം 702 പേര്‍ മരിച്ചതോടെ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,17,853 ആയി.
ട്രംപിന്‍റെ തീരുമാനം ചോദ്യംചെയ്ത ആരോഗ്യരംഗത്തെ വിദഗ്ധർ, റാലിയിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തിനിടയിൽ അതിഭീകരമായി രോഗം പടരുമെന്നും അവർ വീടുകളിലേക്ക് മടങ്ങുന്നത് സമൂഹ വ്യാപനത്തിന് ഇത് ഇടയാക്കുമെന്നും മുന്നറിയിപ്പ് നൽകി