അമ്മയടക്കം നാല് പേരെ ഷോക്കപകടത്തിൽ നിന്നും രക്ഷിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥി

0 1,273

അമ്മയടക്കം നാല് പേരെ ഷോക്കപകടത്തിൽ നിന്നും രക്ഷിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥി

 

പുത്തന്‍പീടിക ∙ ഷോക്കേറ്റു പിടയുന്ന  അമ്മയെയടക്കം 4 പേരെ രക്ഷിച്ച്‌ എട്ടാം ക്ലാസ് വിദ്യാര്‍ഥി. അമ്മയേയും വല്ല്യമ്മയേയം അമ്മുമ്മയേയും അയല്‍വാസിയായ വീട്ടമ്മയേയുമാണ് അദ്വൈത് രജീഷ് എന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്ക് അപകടത്തിൽ നിന്നും രക്ഷിച്ചത്. ഇതിനു പ്രചോദനമായത് കഴിഞ്ഞ വര്‍ഷം ക്ലാസിലിരുന്നു പഠിച്ച ഷോക്കേറ്റവരെ രക്ഷിക്കുന്നത് സംബന്ധിച്ച പാഠമാണ്.

 

താമരത്തറോ‍ഡില്‍ പ്ലാവില്‍ നിന്നു ഇരുമ്പ്  തോട്ടി കൊണ്ടു ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അദ്വൈതിന്റെ അമ്മ കാഞ്ഞാണി വിളക്കേത്ത് രജീഷിന്റെ ഭാര്യ ധന്യ (38)യ്ക്ക് ഷോക്കേറ്റത്. ധന്യയെ രക്ഷിക്കുന്നതിനിടെ അമ്മൂമ്മ ലളിത (68), ധന്യയുടെ ചേച്ചി ശുഭ (40), അയല്‍വാസി റോസി എന്നിവര്‍ക്കും ഷോക്കേറ്റു.

അടുത്തു കളിച്ചുകൊണ്ടിരുന്ന അദ്വൈത് ഓടി വന്നു അമ്മയുടെ വസ്ത്രത്തില്‍ പിടിച്ചതോടെ നേരിയതോതില്‍ ഷേക്കേറ്റു. പിന്നെ അടുത്തു കിടന്നിരുന്ന അരയടിയോളം മാത്രമുള്ള ടൈല്‍കഷ്ണമെടുത്തു തോട്ടിയില്‍ ആഞ്ഞടിച്ചു വൈദ്യുതി ബന്ധം വേര്‍പ്പെടുത്തി. അതോടെ നാലു പേരും രക്ഷപ്പെട്ടു. അബോധാവസ്ഥയിലായ ധന്യയ്ക്ക് ശുഭ പ്രഥശുശ്രൂഷ നല്‍കിയ ശേഷം ഒളരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മണലൂര്‍ ഗവ. ഹൈസ്ക്കുളിലെ വിദ്യാര്‍ഥിയാണ് അദ്വൈത്.