‘നാ​ർ​കോ​ട്ടി​ക്​ ഡ്ര​ഗ്സ്’ സ്​​പെ​ഷ​ൽ ഡ്രൈ​വി​ൽ ജി​ല്ല​യി​ൽ 91 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെയ്തു

0 331

‘നാ​ർ​കോ​ട്ടി​ക്​ ഡ്ര​ഗ്സ്’ സ്​​പെ​ഷ​ൽ ഡ്രൈ​വി​ൽ ജി​ല്ല​യി​ൽ 91 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെയ്തു

 

 

ക​ൽ​പ​റ്റ: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു ക​ട​ത്തും ഉ​പ​യോ​ഗ​വും വി​ൽ​പ​പ​ന​യും ത​ട​യു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ഒ​രാ​ഴ്ച​യാ​യി ന​ട​ത്തി​യ ‘നാ​ർ​കോ​ട്ടി​ക്​ ഡ്ര​ഗ്സ്’ സ്​​പെ​ഷ​ൽ ഡ്രൈ​വി​ൽ ജി​ല്ല​യി​ൽ 91 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും, വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​െ​ത​ന്ന്​ ജി​ല്ല ​പൊ​ലീ​സ് മേ​ധാ​വി ഡോ. ​അ​ര​വി​ന്ദ്​ സു​കു​മാ​ര്‍ അ​റി​യി​ച്ചു.

അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ, ക​ഞ്ചാ​വ് തു​ട​ങ്ങി​യ​വ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രെ​യും അ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യു​മാ​ണ് നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ൾ സ​ഹി​തം അ​റ​സ്റ്റ് ചെ​യ്ത്​ കേ​െ​സ​ടു​ത്ത​ത്.

ഓ​രോ ​പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ലും എ​സ്.​എ​ച്ച്.​ഒ​യു​ടെ കീ​ഴി​ൽ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് രൂ​പ​വ​ത്​​ക​രി​ച്ച് ജി​ല്ല ​പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള ല​ഹ​രി​വി​രു​ദ്ധ സേ​ന​യും സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ഓ​രോ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും ല​ഹ​രി വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന ആ​ളു​ക​ളെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ന്ന​തി​നും കേ​സി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും എ​ല്ലാ സ​ബ്​ ഡി​വി​ഷ​ൻ ഡി​വൈ.​എ​സ്.​പി​മാ​ർ​ക്കും സ്​​​റ്റേ​ഷ​ൻ ഹൗ​സ്​ ഓ​ഫി​സ​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി.