പേരാവൂർ എക്‌സൈസ് നടത്തിയ റെയ്ഡിൽ 75 ലിറ്റർ വാഷ് കണ്ടെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് ലോക്ക്ഡൗണിന്റെ ഭാഗമായി പേരാവൂർ എക്സൈസ് കേളകം- വെങ്കലാട്ട് എന്ന സ്ഥലത്ത് കോളനിക്ക് സമീപം നടത്തിയ പരിശോധനയിൽ തോട്ടിൽ പാറകെട്ടുകൾക്കിടയിൽ നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 75 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസ് എടുത്തു.വാഷ് സുക്ഷിച്ചവരെ കുറിച്ച് അന്വേഷണം നടത്തിവരുന്നു. .പ്രിവന്റീവ് ഓഫീസർ പി സി ഷാജിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ(Gr) ദിനേശൻ ഇ സി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സതീഷ് വി എൻ, ശ്രീജിത്ത് കെ, വിഷ്ണു എൻ സി എന്നിവർ റെയിഡിൽ പങ്കെടുത്തു..