തളിപ്പറമ്പ് മന്നയിൽ നിയന്ത്രണം വിട്ട ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; ബസ് ഡ്രൈവർ റിമാന്റിൽ
തളിപ്പറമ്പ് മന്നയിൽ ബസ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ വായാട്ടുപറമ്പിലെ വിനോദ് മാത്യുവിനെ(44) പോലീസ് അറസ്റ്റു ചെയ്തത് കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അപകടത്തിൽ ബൈക്ക് യാത്രികൻ ചെറുകുന്ന് തറയില്‍ ടൈലറിംഗ് ഷോപ്പ് നടത്തുന്ന ഇടക്കേപ്പുറം സി.സോമന്(46) ആണ് മരിച്ചത്. തളിപ്പറമ്പ മന്ന ജംഗ്ഷന് സമീപം ആലക്കോട് റോഡിലായിരുന്നു അപകടം. കണ്ണൂർ റൂട്ടിലോടുന്ന “ഷിയാ” ബസ്സാണ് അപകടത്തിൽ പെട്ടത്.