സ്‌പോട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രക്തദാനം നടത്തി

0 290

സ്‌പോട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രക്തദാനം നടത്തി

കോവിഡ്  19നെ തുടര്‍ന്ന്  ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന  സാഹചര്യത്തില്‍ ബ്ലഡ് ബാങ്കുകളില്‍ നേരിടുന്ന രക്തക്ഷാമം പരിഹരിക്കുന്നതിനായി  സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലിന്റെ  നിര്‍ദേശ പ്രകാരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രക്തദാനം  നടത്തി. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍  ഫുട്‌ബോള്‍ താരം സി കെ വിനീത്, സംസ്ഥാന  സ്‌പോട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട്  ഒ കെ  വിനീഷ്, ഇന്ത്യന്‍ ടീമിന്റെയും ഗോകുലം എഫ് സിയുടെയും പരിശീലകയായ പി വി പ്രിയ, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ധീരജ് കുമാര്‍, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറി എം എ നിക്കോളാസ്, ബാസ്‌കറ്റ്‌ബോള്‍ പരിശീലക അഞ്ജു പവിത്രന്‍, തയ്ക്കൊണ്ടോ പരിശീലകന്‍ ടി വി രാജേഷ് എന്നിവരാണ് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തത്.  വരും ദിനങ്ങളില്‍ ജില്ലയിലെ പരിശീലകരും കായിക താരങ്ങളും അസോസിയേഷന്‍ ഭാരവാഹികളും രക്തം നല്‍കുമെന്ന് ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ  പവിത്രന്‍ അറിയിച്ചു