കോട്ടയം പാമ്പാടിയിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ

0 1,645

കോട്ടയം: കോട്ടയം പാമ്പാടിയിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ. തിരുവല്ലയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

പ്രാഥമിക പരിശോധനയിലാണ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇനി മൂന്ന് ഘട്ടങ്ങളിലെ പരിശോധന കൂടി ബാക്കിയുണ്ട്. ഇന്നലെയാണ് പാമ്പാടിയിൽ 12 വയസ്സുള്ള കുട്ടിയടക്കം ഏഴ് പേരെ നായ കടിച്ചത്. മൂന്ന് മണിക്കൂറിനിടെയായിരുന്നു നായയുടെ ആക്രമണം. ആക്രമണത്തിൽ ഏഴാം മൈൽ സ്വദേശി നിഷക്ക് 34 മുറിവുകളാണുണ്ടായിരുന്നത്.നിഷയെ നായ വീട്ടിൽക്കയറി കടിക്കുകയായിരുന്നു

ഇവരെ രക്ഷിക്കാനെത്തിയ സുമി എന്ന മറ്റൊരു വീട്ടമ്മയെയും നായ ആക്രമിച്ചിരുന്നു. നായയുടെ കടിയേറ്റ് ഇവരുടെ വിരൽ അറ്റുപോയി. കുട്ടികളുൾപ്പടെ നാല് പേരെ കൂടി കടിച്ച നായ വൈകുന്നേരത്തോടെ ചത്തു. പേവിഷബാധ സംശയിക്കുന്നതിനാൽ കടിയേറ്റവരെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

കടിയേറ്റവരോടെല്ലാം കർശന ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. ഇവരെല്ലാം തന്നെ പ്രതിരോധകുത്തിവയ്പ്പ് എടുത്തുവെന്നാണ് വിവരം.

Get real time updates directly on you device, subscribe now.