പരിഭ്രാന്തി പരത്തി വ്യാജ ബോംബ്

0 1,241

പരിഭ്രാന്തി പരത്തി വ്യാജ ബോംബ്

പയ്യന്നൂർ: രാമന്തളി കക്കമ്പാറയിലെ വെയ്റ്റിംഗ് ഷെഡിനടുത്ത് കണ്ടെത്തിയ സ്റ്റീൽ ബോംബിന് സമാനമായ വസ്തുവാണ് പ്രദേശത്തെ ജനങ്ങളിൽ പരിഭ്രാന്തി പരത്തിയത്.
കക്കമ്പാറയിലെ സിപിഎം കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക വിശ്രമ കേന്ദ്രത്തിനരികിലാണ് ബോംബ് കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഭാഗികമായി ചളുങ്ങിയ നിലയിൽ കണ്ടെടുത്ത സ്റ്റീൽ പാത്രം ആണ് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചത്. എറിഞ്ഞിട്ടും പൊട്ടാതെ കിടന്നിരുന്ന ബോംബാണ് എന്നായിരുന്നു പ്രഥമ നിഗമനം.
മണിക്കൂറുകൾക്കുള്ളിൽ ഈ വാർത്ത നിരവധി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
പൊതുവേ അക്രമ പരമ്പരകൾ നടന്നിട്ടുള്ള പ്രദേശമായതിനാൽ പോലീസെത്തി നേരിട്ട് പരിശോധിക്കുകയായിരുന്നു. പോലീസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് ബോംബ് നിർവീര്യമാക്കാൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്റ്റീൽ പാത്രത്തിനുള്ളിൽ മണൽ ആണെന്ന് മനസ്സിലായത്. ഇതോടെ ആശങ്ക സൃഷ്ടിച്ച വ്യാജ ബോംബിന്റെ പിന്നിൽ ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കാനുള്ള സാമൂഹ്യവിരുദ്ധരുടെ ശ്രമം ആണെന്ന് തെളിഞ്ഞു.