രാജ്യത്ത് ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് പുറത്തു വന്നേക്കും.

0 631

രാജ്യത്ത് ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് പുറത്തു വന്നേക്കും.

ഭോപ്പാൽ: രാജ്യത്ത് ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് പുറത്തു വന്നേക്കും. ഇന്നലെ ആഭ്യന്ത്രമന്ത്രി അമിത്ഷാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനങ്ങളുടെ നിലപാട് അനുസരിച്ച് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം തയ്യാറാക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഉപദേശം അമിത്ഷാ തേടി. നാളെ മന്‍കിബാത്തില്‍ രാജ്യത്തെ പൊതുസ്ഥിതി പ്രധാനമന്ത്രി വിശദീകരിക്കും.
കോവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടീയേക്കുമെന്നാണ് സൂചന. കൂടുതല്‍ ഇളവുകള്‍ നല്‍കിയാവും ലോക്ക് ഡൗണ്‍ നീട്ടുക. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം നല്‍കും. അതേസമയം മാര്‍ച്ച് 25 ന് ആരംഭിച്ച ലോക്ക് ഡൗണിന്റെ നാലാം ഘട്ടം ഈ മാസം 31 ന് അവസാനിക്കും.
ഇന്ത്യയിൽ ക്രമാതീതമായി രോഗബാധിതര്‍ കൂടുന്നതും സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗികള്‍ വര്‍ദ്ധിക്കുന്നതും നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിലേക്കാണ് സൂചന നല്‍കുന്നത്.