തൃശൂരിൽ ഒളരി മദർ ആശുപത്രിയുടെ കുട്ടികളുടെ ഐ.സി.യുവിൽ തീപിടിത്തം

0 371

തൃശൂർ: ഒളരി മദർ ആശുപത്രിയിൽ തീപിടിത്തം. കുട്ടികളുടെ ഐ.സി.യുവിലാണ് തീപിടിച്ചത്. ഇതോടെ പ്രസവ വാർഡിലേക്കും പുക പടർന്നു. എൻ.ഐ.സി.യുവിൽ ഉണ്ടായിരുന്ന 7 കുട്ടികളെയും ലേബർ റൂമിലെ 2 ഗർഭിണികളെയും പുറത്തേക്ക് മാറ്റി.

തൃശൂർ ഫയർ ഫോഴ്‌സിലെ രണ്ട് യൂണിറ്റ് ഫയർ എഞ്ചിൻ എത്തി രക്ഷ പ്രവർത്തനം നടത്തി.തീ പൂർണമായും അണച്ചു. ആർക്കുംപരിക്കില്ലെന്ന് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ പറഞ്ഞു.