കരിക്കോട്ടകരി വാളത്തോട്ടിൽ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തി; അന്വേഷണമാരംഭിച്ച് പോലീസ്

0 576

ഇരിട്ടി: കരിക്കോട്ടകരിക്ക് അടുത്ത വാളത്തോട്ടിലെ വനാതിർത്തിയോട് ചേർന്ന വീടുകളിൽ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തി. കാട്ടൂപറമ്പിൽ ജയപാലൻ, കുറ്റിയാനിക്കൽ ജോസ്, ഐക്കരെവടക്കേതിൽ പ്രസന്നൻ എന്നിവരുടെ വീടുകളിലാണ് സി. പി. മൊയ്‌ദീൻ, ജിഷ എന്നിവർ അടങ്ങുന്ന ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയത്.

വീടുകളിൽ നിന്നും ചോറും, കഞ്ഞിയും, ചക്ക പുഴുക്കും കഴിച്ച ഇവർ അരി, പഞ്ചസാര, ഉള്ളി കാന്താരി മുളക്, ടിഫിൻ ബോക്സ്‌ എന്നിവ ശേഖരിച്ച ശേഷമാണ് മടങ്ങിയത്. മാവോയിസ്റ്റുകൾ ആണെന്നും തങ്ങൾ വന്ന വിവരം ആരോടും പറയരുത് എന്നും സംഘം നിർദേശിച്ചതായും വീട്ടുകാർ പറഞ്ഞു.

ഈ കഴിഞ്ഞ മെയ് 31 ന് ആണ്സംഘം പ്രദേശത്ത് എത്തിയത്. ഇതടക്കം അയ്യൻകുന്ന് പഞ്ചായത്തിൽ അഞ്ചാമത്തെ തവണയാണ് മാവോയിസ്റ്റുകൾ ഇറങ്ങുന്നത്. ഇരിട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.