വള്ളിയൂർക്കാവിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

0 497

മാനന്തവാടി: ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിനോടനുബന്ധിച്ച് സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിൻ്റെയും ഉൽത്സാവാഘോഷ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. താഴെ കാവിൽ ആഘോഷ കമ്മിറ്റിയുടെ സ്റ്റേജിൽ സംഘടിപ്പിച്ച  ക്യാമ്പ് മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റിയൻ  ഉദ്ഘാടനം ചെയ്തു. കെ.സി.സുനിൽ കുമാർ, എ.എം. നിശാന്ത്, സന്തോഷ് ജി നായർ, അശോകൻ ഒഴക്കോടി, രമേശൻ കണ്ണിവയൽ, പുഷ്പലത ശശി എന്നിവർ സംസാരിച്ചു. ആശുപതി നേത്രരോഗ വിദ്ധഗ്ദരായ ജിൻ്റോ, കെ.എം അഞ്ജു, സി.പി നെബിയ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.