സോണ്ട എം.ഡി രാജ്കുമാറിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ജര്‍മന്‍ പൗരൻ

0 344

കൊച്ചി: സോണ്ട എം.ഡി രാജ്കുമാറിനെതിരെ പ്രധാനമന്ത്രിക്ക് പരാതി. സോണ്ടയില്‍ 40 കോടി മുടക്കി വഞ്ചിക്കപ്പെട്ട ജര്‍മന്‍ പൗരനാണ് പരാതി നല്‍കിയത്. ബംഗളൂരു പൊലീസ് കേസെടുത്തിട്ടും രാജ്കുമാറിനെ അറസ്റ്റ് ചെയ്തില്ലെന്നും പരാതിയില്‍ പറയുന്നു.

പരാതി നൽകി എട്ട് മാസത്തിന് ശേഷമാണ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 40 കോടി രൂപ സോണ്ടാ ഇൻഫ്രാടെകിൽ മുടക്കിയിട്ടും അതിന്‍റെ ലാഭമോ തിരിച്ചടവോ ലഭിച്ചില്ലെന്നും ഇത് ചോദിച്ചപ്പോള്‍ നൽകാൻ രാജ്കുമാർ തയാറായില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. ഈ വിഷയത്തിൽ പല തവണ ചർച്ച നടത്തിയിട്ടും പരിഹാരമുണ്ടായില്ലെന്നും കേസെടുത്തിട്ടും ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നില്ലെന്നുമാണ് പാട്രിക്ക് പോവർ പ്രധാനമന്ത്രിക്ക് നൽകിയ പരാതി.