സ്വർണ വിലയിൽ വൻ ഇടിവ്
ഇന്ന് രണ്ടു തവണയായി പവന് 1,000 രൂപയാണ് താഴ്ന്നത്.
കൊച്ചി: സ്വർണ വിലയിൽ വൻ ഇടിവുണ്ടായി. ഇന്ന് രണ്ടു തവണയായി പവന് 1,000 രൂപയാണ് താഴ്ന്നത്.
രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ പവന് 800 രൂപ കുറഞ്ഞിരുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷം 200 രൂപ കൂടി കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച പവന് 280 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.
29,600 രൂപയാണ് പവന്റെ നിലവിലെ വില. ഇന്ന് രണ്ടു തവണയായി ഗ്രാമിന് 125 രൂപ കുറഞ്ഞു 3,700 രൂപയിലെത്തി. മാർച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്