കൊറോണകാലത്ത് “തൊഴിലുറപ്പിച്ച്” തിരുമേനിയിലെ ഒരു പറ്റം യുവാക്കൾ

0 561

കൊറോണകാലത്ത് “തൊഴിലുറപ്പിച്ച്” തിരുമേനിയിലെ ഒരു പറ്റം യുവാക്കൾ

 

ചെറുപുഴ : കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഭീഷണിയിലായ സർവ്വ മേഖലകളും തകർച്ച നേരിടുന്ന ഈ കാലത്ത് പ്രതേകിച്ചു സാഹചര്യത്തിൽ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ഇറങ്ങി അതിജീവനത്തിന്റെ മികച്ച മാതൃകയാവുകയാണ് തിരുമേനി പതിമൂന്നാം വാർഡിലെ ഒരു പറ്റം യുവാക്കൾ.

കൊറോണ കാലം വിരസത സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് യുവാക്കൾ കർമ നിരതരായി തൊഴിലുറപ്പ് പദ്ധതിയിലേക്ക് കടന്ന് വന്നിരിക്കുന്നത്.പുതു തലമുറ തീരെ അവഗണന മനോഭാവം കാട്ടുന്ന കാർഷിക മേഖലയിലേക്ക് ഇത്തരം യുവാക്കളുടെ കടന്ന് വരവ് പുതിയ ഉണർവും മറ്റുള്ളവർക്ക് പ്രോത്സാഹനവുമാണ്.

എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ പ്രിൻസ് തോണക്കര, പിജി വിദ്യാർത്ഥിയായ ജോമൽ ജോർജ്, ബിരുദ വിദ്യാർത്ഥികളായ ആകാശ് നാരായണൻ, ആൽബിൻ മാത്യു കിഴക്കരക്കാട്ട്,ഷിൻസ് സാബു തെക്കേമറ്റം, നിവിൽ പാലറയ്ക്കൽ, ആന്റോ തെക്കേമറ്റം,പ്ലസ് ടു കഴിഞ്ഞ ആൽബിൻ തോമസ് കിഴക്കരക്കാട്ട്, അലീഷ് സാബു, ഡെൽവിൻ ജോസ് പഴയപറമ്പിൽ തുടങ്ങിയവരാണ് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് പണിയിൽ ഏർപ്പെട്ടിരിക്കുന്നത്. വാർഡ് മെമ്പർ ബിന്ദു ബിജു, മേറ്റ് ഷൈനി ആലക്കുളം, പഞ്ചായത്ത് അധികാരികൾ തുടങ്ങിയവർ ഇവർക്ക് വേണ്ട സൗകര്യങ്ങളും സഹായങ്ങളും ഏർപ്പെടുത്തി നൽകി. ചെറുപുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജമീല കോളയത്ത് ഉൾപ്പെടെ ഉള്ളവർ ഇവരുടെ പുതിയ സംരംഭത്തിന് പൂർണ പിന്തുണ നൽകുന്നു.