ശക്തമായ ഇടിമിന്നലിൽ ഇരിക്കൂർ ചേടിച്ചേരിയിൽ വൻനാശനഷ്ടം.

0 1,805

ശക്തമായ ഇടിമിന്നലിൽ ഇരിക്കൂർ ചേടിച്ചേരിയിൽ വൻനാശനഷ്ടം.

തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം. പൊടുന്നനെയുണ്ടായ ഇടിമിന്നലിൽ വലിയ നാശനഷ്ടമാണ് ചേടിച്ചേരി പ്രദേശത്തുണ്ടായത്. ഈ സമയം മിക്ക വീടുകളിലും കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസിനായി ടി വി ഓൺ ചെയ്തിരുന്നു. എ വി രമേശൻ എന്നയാളുടെ വീട്ടിൽ ഇടി വീണു. ചുമരുകൾക്ക് വിള്ളലുണ്ടായി. ടി വി അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കത്തിനശിച്ചു. മിന്നലേറ്റ് പശു ചത്തു. എ എം നന്ദിനിയുടെ സെറ്റ് ടോപ്പ് ബോക്സ് പൂർണ്ണമായും കത്തി നശിച്ചു. എ എം രമേശന്റെ ടി വിയും അനുബന്ധ സാമഗ്രികളും കത്തി. കെ കെ രാധാകൃഷ്ണന്റെ ടി വി അടക്കമുള്ള ഉപകരണങ്ങളും നശിച്ചു.സമീപത്തെ മിക്ക വീടുകളിലെയും ഇലക്ട്രോണിക്സ് സാധനങ്ങൾ കത്തി നശിച്ചു