ത​മ്പാനൂ​ര്‍ റെയി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട; അ​റു​പ​ത് ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി

ത​മ്പാനൂ​ര്‍ റെയി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട; അ​റു​പ​ത് ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി

0 87

ത​മ്പാനൂ​ര്‍ റെയി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട; അ​റു​പ​ത് ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: ത​മ്ബാ​നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. അ​റു​പ​ത് ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി‌ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തൃ​ശൂ​ര്‍ മുണ്ടൂര്‍ സ്വദേ​ശി ബി​ജു ​(39) വി​നെ​ റെ​യി​ല്‍​വേ പോ​ലീ​സ് കസ്റ്റഡിയിലെടുത്തു. ആ​ഭ​ര​ണ രൂ​പ​ത്തി​ലു​ള്ള ഇ​രു​ന്നൂ​റ് പ​വ​ന്‍ സ്വ​ര്‍​ണ​മാ​ണ് ഇ​യാ​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​യാ​ളി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ ബി​ല്ല് വ്യാ​ജ​മാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞി​രു​ന്നു

.

തൃ​ശൂ​രി​ല്‍ നി​ന്നും ജ​യ​ന്തി​എ​ക്‌​സ്പ്ര​സി​ല്‍ ബാ​ഗി​ലും പെ​ട്ടി​യി​ലു​മാ​യാ​ണ് ഇ​യാ​ള്‍ സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​മു​ഖ ജ്വ​ല്ല​റി​കളില്‍ ന​ല്‍​കു​വാ​നാ​ണ് സ്വ​ര്‍​ണ​മെ​ത്തി​ച്ച​തെ​ന്ന് ചോദ്യം ചെയ്യലില്‍ ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സ്വ​ര്‍​ണം, ക​ഞ്ചാ​വ് എ​ന്നി​വ പി​ടി​കൂ​ടാ​ന്‍ റെ​യി​ല്‍​വേ സി​ഐ ആ​സാ​ദ് അ​ബ്ദു​ള്‍ ക​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച സ്‌​ക്വാ​ഡ് ആ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. റെ​യി​ല്‍​വേ എ​സ്‌​ഐ സു​രേ​ഷ് കു​മാ​ര്‍, എ​സ്‌​ഐ രാ​ധാ​കൃ​ഷ്ണ പി​ള്ള, സി​പി​ഒ​മാ​രാ​യ സ​ജി​ന്‍, അ​നി​ല്‍, വി​വേ​ക് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​ടി​കൂ​ടി​യ സ്വ​ര്‍​ണം സെ​യി​ല്‍ ടാ​ക്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റി.