പൂക്കുണ്ട്, നരിക്കടവ് ആദിവാസി കോളനികളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0 1,657

പൂക്കുണ്ട്, നരിക്കടവ് ആദിവാസി കോളനികളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കേളകം പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്.

2 കോളനികളിലുമായി 25 ഓളം പനി ബാധിതരെ കണ്ടത്തിയ സാഹചര്യത്തിലായിരുന്നു ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ പങ്കെടുത്തവർക്ക് മരുന്നുകളും വിതരണം ചെയ്തു. വാർഡ് മെമ്പർ ലീലാമ്മ ജോണി, ഹെൽത്ത് നഴ്സ്.എം.പി ലിസി തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.